എല്ലാവരും സുരക്ഷിതരായിരിക്കുന്നതുവരെ കോവിഡില്‍ നിന്നും ആരും സുരക്ഷിതരല്ലെന്ന് ജര്‍മ്മന്‍ പ്രസിഡന്‍റ്
വേള്‍ഡ് ഹെല്‍ത്ത് സമ്മിറ്റിന്‍റെ ഓണ്‍ലൈന്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എല്ലാവരും സുരക്ഷിതരായിക്കുന്നതു വരെ കോവിഡ് എന്ന മഹാമാരിയില്‍ നിന്നും ആരും സുരക്ഷിതരല്ലെന്ന് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മയര്‍. സ്വന്തം അതിർത്തിക്കുള്ളിൽ വൈറസിനെ കീഴടക്കുന്നവർ പോലും എല്ലായിടത്തും കീഴടക്കുന്നതുവരെ ഈ അതിർത്തിക്കുള്ളിൽ തടവുകാരായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് ഹെല്‍ത്ത് സമ്മിറ്റിന്‍റെ ഓണ്‍ലൈന്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് 19 എന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടേറസ് പറഞ്ഞു. ലോകമെമ്പാടും കോവിഡ് പ്രതിസന്ധിയില്‍ വലയുമ്പോള്‍ ആരോഗ്യരംഗത്ത് ബുദ്ധിമുട്ടുന്ന രാജ്യങ്ങളെ സഹായിക്കണമെന്ന് ഉച്ചകോടി ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരി തന്നെയായിരുന്നു ഉച്ചകോടിയുടെ പ്രധാന വിഷയം. അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് സഹായം ദീര്‍ഘിപ്പിക്കണമെന്ന് ഉച്ചകോടിയില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. ബെര്‍ലിനില്‍ ആയിരുന്നു ഉച്ചകോടി നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.
ലോകമെമ്പാടുമായി 42 മില്യണ്‍ ആളുകളെയാണ് വൈറസ് ബാധിച്ചത്. 1 മില്യണ്‍ പേര്‍ കോവിഡ് മൂലം മരിക്കുകയും ചെയ്തു. കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് -19 കേസുകൾ തുടർച്ചയായ മൂന്നാം ദിവസവും 55,000 ൽ താഴെയാണെന്ന് ഞായറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

