Quantcast

ഫ്രാന്‍സിനെതിരെ പ്രതിഷേധം കനക്കുന്നു: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഫ്രഞ്ച് നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു

സൌദിയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ജീവനക്കാരനെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഗൾഫ്

MediaOne Logo

  • Published:

    30 Oct 2020 1:47 AM GMT

ഫ്രാന്‍സിനെതിരെ പ്രതിഷേധം കനക്കുന്നു: പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഫ്രഞ്ച് നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചു
X

ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ രൂപപ്പെട്ട പ്രതിഷേധം മുൻനിർത്തി ഗൾഫ് ഉൾപ്പെടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഫ്രാൻസ് നയതന്ത്ര കേന്ദ്രങ്ങൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജിദ്ദയിലെ ഫ്രഞ്ച് കോൺസുലേറ്റ് ജീവനക്കാരനെതിരെ നടന്ന ആക്രമണം കൂടി മുൻനിർത്തിയാണ് നടപടി.

ജിദ്ദ ഫ്രഞ്ച് കോൺസുലേറ്റിലെ സുരക്ഷാ ജീവനക്കാരന് ഇന്നലെയാണ് അക്രമിയുടെ കുത്തേറ്റത്. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനെ പൊലിസ് പിടികൂടി. ആക്രമണത്തെ യു.എ.ഇ ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളും അപലപിച്ചു. ഫ്രാൻസിലെ പ്രവാചക വിരുദ്ധ കാർട്ടൂണും പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്‍റെ മുസ്‍ലിം വിരുദ്ധ പരാമർശവും പശ്ചിമേഷ്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ये भी पà¥�ें- ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ജീവനക്കാരന് കുത്തേറ്റു; സൗദി പൗരന്‍ അറസ്റ്റില്‍

ഫ്രഞ്ച് ഉൽപന്ന ബഹിഷ്കരണവും പല ഗൾഫ് രാജ്യങ്ങളിലും ശക്തമാണ്. സൗദി അറേബ്യ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലാണ് ഉൽപന്ന ബഹിഷ്കരണാഹ്വാനം ശക്തം. മിക്ക അറബ്, മുസ്‍ലിം രാജ്യങ്ങളും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. പ്രസ്താവന തിരുത്തണമെന്ന് മുസ്‍ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും ഇമ്മാനുവൽ മാക്രോണിനോട് ആവശ്യപ്പെട്ടു.

ഫ്രാൻസ് പള്ളിയിൽ കത്തിയുമായെത്തിയയാൾ ഇന്നലെ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. പശ്ചിമേഷ്യയിൽ പരാമവധി ജാഗ്രത പുലർത്താൻ തങ്ങളുടെ പൗരൻമാർക്ക് ഫ്രാൻസും മുന്നറിയിപ്പ് നൽകി.

ये भी पà¥�ें- വീണ്ടും ഭീകരാക്രമണം: ഫ്രാൻസിൽ മൂന്ന് മരണം

TAGS :

Next Story