ലോകാരോഗ്യ സംഘടന തലവൻ കോവിഡ് നിരീക്ഷണത്തില്‍
കോവിഡ് ബാധിതനായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയെന്നും അതിനാൽ ക്വാറന്റൈനിലേക്ക് മാറുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു

ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനം ഗബ്രിയേസിസ് സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് ബാധിതനായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയെന്നും അതിനാൽ ക്വാറന്റൈനിലേക്ക് മാറുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
എന്നാല്‍ തനിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഇല്ലായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. 10 ദിവസത്തേക്ക് വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ ഒന്നിച്ച് നേരിടണമെന്നും ലോകാരോഗ്യ സംഘടനയും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ടെഡ്രോസ് അഥനം ട്വീറ്റ് ചെയ്തു.
Next Story
Adjust Story Font
16

