ഇനി ഇഷ്ടപ്പെട്ട കളിയിൽ ശ്രദ്ധിക്കൂ, ട്രംപിന്റെ പ്രതിമയിൽ സ്യൂട്ട് മാറ്റി ഗോൾഫ് വേഷം..!
പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് ഉപയോഗിച്ചിരുന്ന കടും നീല സ്യൂട്ടായിരുന്നു പ്രതിമയുടെ ആദ്യ വേഷം

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മെഴുക് പ്രതിമക്ക് പുതിയ വേഷം. ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ്സ് മ്യൂസിയത്തിലെ ട്രംപ് പ്രതിമക്കാണ് പുതിയ വേഷം.
പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് ഉപയോഗിച്ചിരുന്ന കടും നീല സ്യൂട്ടായിരുന്നു പ്രതിമയുടെ ആദ്യ വേഷം. തെരഞ്ഞെടുപ്പ് തോറ്റതിന് പിന്നാലെ ട്രംപ് പ്രതിമയിലെ സ്യൂട്ട് മാറ്റി ഗോൾഫ് കളിക്കാരുടെ വസ്ത്രം ധരിപ്പിക്കുകയായിരുന്നു.
പോളോ ടീ ഷർട്ട്, ഗോൾഫ് ട്രൗസർ, തൊപ്പി എന്നിവ ധരിച്ചാണ് ഇപ്പോൾ ട്രംപ് പ്രതിമ മ്യൂസിയത്തിൽ നിൽക്കുന്നത്.
മ്യൂസിയത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്തുവിട്ടത്.
'ട്രംപിന്റെ ഇഷ്ട കായിക വിനോദമായ ഗോൾഫിനായ് ഇനി മുതൽ കൂടുതൽ സമയം നീക്കിവെക്കാം' എന്ന അടിക്കുറിപ്പോടെയാണ് മാഡം തുസാദ്സ് മ്യൂസിയം ട്രംപ് പ്രതിമയുടെ രൂപമാറ്റം പുറത്തു വിട്ടത്.
പ്രശസ്തരുടെ മെഴുകു പ്രതിമകള്‍ ഒരുക്കി ലോകപ്രശസ്തമായ മ്യൂസിയമാണ് ലണ്ടനിലെ മാഡം തുസാദ്സ്. ലോകത്ത് ആകെ മൊത്തം 22 ശാഖകളുള്ള മ്യൂസിയത്തിൽ ലോകനേതാക്കള്‍, ഹോളിവുഡിലേയും ബോളിവുഡിലേയും പ്രശസ്തരായ താരങ്ങള്‍, ചരിത്ര പുരുഷന്മാര്‍, സംഗീതജ്ഞര്‍, കായിക താരങ്ങള്‍ തുടങ്ങിയവരുടെ മെഴുക് പ്രതിമകള്‍ നിർമിച്ചിട്ടുണ്ട്
Adjust Story Font
16

