സാഇബ് എറകാതിന്‍റെ മരണത്തെ തുടര്‍ന്ന് ഫലസ്തീനില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു
പി.എല്‍.ഒ സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

പി.എല്‍.ഒ സെക്രട്ടറി ജനറലും ഫലസ്തീന്‍റെ മുഖ്യ വക്താവുമായ സാഇബ് എറകാതിന്‍റെ മരണത്തെത്തുടര്‍ന്ന് മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ച് ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഉത്തരവിട്ടു.
അടുത്ത സുഹൃത്തും സഹോദരതുല്യനും, ഫലസ്തീന്‍ ജനതയുടെ വലിയ പോരാളിയുമായിരുന്ന സാഇബ് എറകാതിന്‍റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമായിരിക്കും. പ്രസിഡന്‍റിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു.
ഫലസ്തീൻ - ഇസ്രയേൽ സമാധാന ചർച്ചകളിൽ മുഖ്യ പങ്കുവഹിച്ചിരുന്നു എറകാത്. സുപ്രസിദ്ധമായ 1991ലെ മാഡ്രിഡ് സമ്മേളനത്തിനിടെ ഫലസ്തീൻ ദേശീയതയുടെ അടയാളമായ ബ്ലാക് ആൻഡ് വെെറ്റ് ചെക്ക് കുഫിയ്യ എറകാത് ഉയർത്തിക്കാട്ടിയത് ലോക ശ്രദ്ധ നേടിയിരുന്നു.
പി.എല്‍.ഒ സെക്രട്ടറി ജനറലായിരുന്ന അദ്ദേഹം കോവിഡിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് അമേരിക്കയില്‍ വച്ച് അദ്ദേഹം ശ്വാസകോശം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
Adjust Story Font
16

