Quantcast

'അമ്പട...ആനക്കള്ളാ...'; കരിമ്പ് കട്ടു തിന്നുന്നതിനിടെ പിടിയില്‍, വഴിവിളക്കിന് പിന്നിൽ മറഞ്ഞ് ആനക്കുട്ടി; കാണാം വൈറല്‍ ഫോട്ടോകള്‍

തായ്‍ലാൻഡിലെ ചിങ് മായ് എന്ന സ്ഥലത്ത് ആണ് രസകരമായ സംഭവം നടന്നത്.

MediaOne Logo

  • Published:

    18 Nov 2020 8:31 PM IST

അമ്പട...ആനക്കള്ളാ...; കരിമ്പ് കട്ടു തിന്നുന്നതിനിടെ പിടിയില്‍, വഴിവിളക്കിന് പിന്നിൽ മറഞ്ഞ് ആനക്കുട്ടി; കാണാം വൈറല്‍ ഫോട്ടോകള്‍
X

കരിമ്പ് കട്ടുതിന്നുന്നതിനിടെ പിടിയിലായ ആനക്കുട്ടിയുടെ കുസൃതി നോട്ടത്തോടെയുള്ള നില്‍പ്പും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കരിമ്പ് മോഷ്ടിച്ച് കഴിക്കുന്നതിനിടെ പിടിയിലായ ആനക്കുട്ടി വഴിവിളക്കിന് പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന ദൃശ്യങ്ങളാണ് വലിയ രീതിയില്‍ ചര്‍ച്ചയായത്. തായ്‍ലാൻഡിലെ ചിങ് മായ് എന്ന സ്ഥലത്ത് ആണ് രസകരമായ സംഭവം നടന്നത്.

കരിമ്പ് കട്ടുതിന്നുന്ന 'കുട്ടിയാനയുടെ കള്ളി' വെളിച്ചത്തായതോടെ തൂണിനു പിന്നിൽ ആനക്കുട്ടി മറഞ്ഞ് നിൽക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടു. പിന്നീട് അവിടെ നിന്നും അനങ്ങാതെ ഒരേ ഒരു നില്‍പ്പങ്ങ് നില്‍ക്കുകയായിരുന്നു.

'ആനയാണെങ്കിലും തന്‍റെ വലിപ്പം അറിഞ്ഞില്ലെങ്കില്‍ ഇങ്ങനെയിരിക്കും'- എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍ സമുഹ മാധ്യമങ്ങളില്‍ എഴുതിയത്. അതിനിടെ ആനയെ തുരത്താന്‍ ശ്രമിക്കുന്ന വീട്ടിലെ വളര്‍ത്തുപൂച്ച സിംബയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കുട്ടി ആനയെ പിന്നീട് ആളുകൾ തന്നെ വനത്തിലേക്ക് തിരിച്ചുവിട്ടു.

TAGS :

Next Story