അമേരിക്കയിലെ ഷോപ്പിങ് മാളിൽ വെടിവെപ്പ്
അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല

അമേരിക്കയിലെ ഷോപ്പിംഗ് മാളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര്‍ക്ക് പരിക്ക്. വിസ്കോണ്‍സിനിലെ മേഫെയര്‍ മാളിലാണ് സംഭവം. അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമി ഇവിടെ നിന്നും കടന്നു കളഞ്ഞിരുന്നു. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
20നും 30നും ഇടയിൽപ്രായമുള്ള വെള്ളക്കാരനാണ് ആക്രമിയെന്നാണ് പോലീസ് കണ്ടെത്തല്‍. വിസ്കോൻസിനിലെ വോവറ്റോസ മേഫെയർ മാളിൽ വെടിവയ്പ്പ് നടന്നതായി എഫ്.ബി.ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Next Story
Adjust Story Font
16

