Quantcast

ഒരു വാക്‌സിനും ചരിത്രത്തിൽ ഇത്രയും വേഗത്തിൽ വികസിപ്പിച്ചെടുത്തിട്ടില്ല: കോവിഡ് വാക്‌സിനുകളെക്കുറിച്ച് ലോകാരോഗ്യസംഘടന

ശാസ്ത്ര ലോകം വലിയൊരു നേട്ടമാണ് ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത്.

MediaOne Logo

  • Published:

    24 Nov 2020 6:16 PM IST

ഒരു വാക്‌സിനും ചരിത്രത്തിൽ ഇത്രയും വേഗത്തിൽ വികസിപ്പിച്ചെടുത്തിട്ടില്ല: കോവിഡ് വാക്‌സിനുകളെക്കുറിച്ച്  ലോകാരോഗ്യസംഘടന
X

ഫലപ്രദമായ വാക്‌സിനുകളും മറ്റ് പ്രതിരോധ നടപടികളും പകർച്ചവ്യാധിയെ അതിജയിക്കാനാകുമെന്ന പ്രതീക്ഷകൾ നൽകുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. അസ്ട്രാസെനകയുമായി ചേർന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അമേരിക്കൻ കമ്പനികളായ ഫൈസർ, മൊഡേണ എന്നിവരുടെ വാക്‌സിനുകൾ 95 ശതമാനം വിജയകരമാണെന്ന് കമ്പനികൾ തന്നെ ഈയടുത്ത് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗബ്രിയേസസിന്റെ പ്രതികരണം.

"ഒരു വാക്‌സിനും ചരിത്രത്തിൽ ഇത്രയും വേഗത്തിൽ വികസിപ്പിച്ചെടുത്തിട്ടില്ല. ശാസ്ത്ര ലോകം വലിയൊരു നേട്ടമാണ് ഈ വിഷയത്തിൽ നടത്തിയിട്ടുള്ളത്. കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലും നമ്മൾ വേഗത കാണിക്കേണ്ടതുണ്ട്." ടെഡ്രോസ് അഥനോം ഗബ്രിയേസ് ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story