Quantcast

ഒടുവില്‍ ട്രംപ് കീഴടങ്ങി

ബൈഡനെതിരായ നിയമപോരാട്ടം നിരന്തരം പരാജയപ്പെടുകയാണുണ്ടായത്

MediaOne Logo

  • Published:

    24 Nov 2020 11:08 AM IST

ഒടുവില്‍ ട്രംപ് കീഴടങ്ങി
X

ഒടുവില്‍ അധികാര കൈമാറ്റത്തിന് താന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ എകൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അധികാര കൈമാറ്റത്തിനായുള്ള നടപടികള്‍ തുടങ്ങാന്‍ വൈറ്റ് ഹൗസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പക്ഷേ പോരാട്ടം തുടരുമെന്നും ജയിക്കാനാവുമെന്നും അദ്ദേഹം അതേ ട്വീറ്റില്‍ തന്നെ പറയുന്നുണ്ട്.

ബൈഡനെതിരായ നിയമപോരാട്ടം നിരന്തരം പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ പരാജയം സമ്മതിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെ കീഴടങ്ങല്‍.

തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ട്രംപ് നടത്തിയ നിയമപോരാട്ടം തിരിച്ചടിച്ച പശ്ചാത്തലത്തിലാണ് പരാജയമംഗീകരിക്കാന്‍ ട്രംപിനോട് അനുയായികളും നേതാക്കളും നിര്‍ദേശിച്ചത്. തുടക്കത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളൊക്കെ ട്രംപിന്‍റെ നിയമ പോരാട്ടെത്ത പിന്തുണച്ചിരുന്നെങ്കിലും പിന്നീട് ബൈഡന്‍റെ വിജയം അംഗീകരിക്കണമെന്നാവശ്യപ്പെടുകയാണുണ്ടായത്.

TAGS :

Next Story