ഫൈസർ-ബയോണ്‍ടെക്കിന്‍റെ കോവിഡ് വാക്സിന് അനുമതി നൽകാനൊരുങ്ങി യൂറോപ്യൻ യൂണിയൻ മരുന്ന് റെഗുലേറ്റർ ബോർഡ്
ഡിസംബർ 27 മുതൽ ഫൈസർ വാക്സിൻ വിതരണം ചെയ്യുമെന്ന് ഇ.യു അംഗരാജ്യമായ ജർമനി വ്യക്തമാക്കിയിട്ടുണ്ട്

ഫൈസർ-ബയോണ്‍ടെക്കിന്‍റെ കോവിഡ്-19 വാക്സിന് അനുമതി നൽകാനൊരുങ്ങി യൂറോപ്യൻ യൂണിയൻ മരുന്ന് റെഗുലേറ്റർ ബോർഡ്. ബ്രിട്ടനും യു.എസും ഫൈസർ വാക്സിന് അനുമതി നൽകി ഒരാഴ്ച പിന്നിട്ടപ്പോഴാണ് ഇയു നടപടികൾ സ്വീകരിച്ചത്. ഫൈസർ വാക്സിൻ സുരക്ഷിതമാണെന്നും അടിയന്തര ഉപയോഗ അനുമതിക്കു ശിപാർശ ചെയ്യാമെന്നും യോഗത്തിൽ വിലയിരുത്തി. ഡിസംബർ 27 മുതൽ ഫൈസർ വാക്സിൻ വിതരണം ചെയ്യുമെന്ന് ഇ.യു അംഗരാജ്യമായ ജർമനി വ്യക്തമാക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

