Quantcast

റോഹിങ്ക്യൻ അഭയാർഥികൾ പാലായനം ചെയ്യുകയാണ്; ഏതുനിമിഷവും കടലെടുത്തേക്കാവുന്ന ഭസാൻ ചാർ ദ്വീപിലേക്ക്

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ബംഗാൾ ഉൾക്കടലിൽ ഉയർന്നുവന്ന ഭസാൻ ചാർ ദ്വീപ് എപ്പോൾ വേണമെങ്കിലും കടലെടുത്തേക്കാമെന്ന ഭീഷണിയിലാണ് നിലകൊള്ളുന്നത്.

MediaOne Logo

  • Published:

    29 Dec 2020 9:51 PM IST

റോഹിങ്ക്യൻ അഭയാർഥികൾ പാലായനം ചെയ്യുകയാണ്; ഏതുനിമിഷവും കടലെടുത്തേക്കാവുന്ന ഭസാൻ ചാർ ദ്വീപിലേക്ക്
X

ഏതുനിമിഷവും കടലെടുത്തേക്കാവുന്ന ദ്വീപിലേക്ക് റോഹിങ്ക്യൻ അഭയാർഥികളുമായി നീങ്ങുകയാണ് ബംഗ്ലാദേശിന്റെ നേവി കപ്പലുകൾ. ഏകദേശം 1800ഓളം അഭയാർഥികളുമായി ഏഴ് കപ്പലുകൾ ഭസാൻ ചാർ ദ്വീപിലേക്ക് പുറപ്പെട്ടുകഴിഞ്ഞു എന്നാണ് അന്താരാഷ്ട്ര സ്രോതസ്സുകൾ വ്യക്തമാക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് ബംഗാൾ ഉൾക്കടലിൽ ഉയർന്നുവന്ന ഭസാൻ ചാർ ദ്വീപ് എപ്പോൾ വേണമെങ്കിലും കടലെടുത്തേക്കാമെന്ന ഭീഷണിയിലാണ് നിലകൊള്ളുന്നത്. വൻകരയിൽ നിന്ന് ഏകദേശം 21 മൈലുകൾ അപ്പുറത്ത് സ്ഥിചെയ്യുന്ന ഈ ദ്വീപിലേക്ക് ഈ മാസം തുടക്കത്തിൽ റോഹിങ്ക്യൻ അഭയാർഥികളുടെ ആദ്യ സംഘത്തെ ബംഗ്ലാദേശ് നേവി എത്തിച്ചിരുന്നു.

റോഹിങ്ക്യൻ അഭയാർഥികളെ പാർപ്പിച്ചിരുന്ന ബംഗ്ലാദേശിലെ കോക്സ് ബസാർ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ് ഭസാൻ ചാറിലേക്ക് ഇവരെ മാറ്റുന്നത് എന്നാണ് ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കുന്നത്. അഭയാർഥികളുടെ സമ്മതം വാങ്ങിയ ശേഷമാണ് പാലായനത്തിനുള്ള ഒരുക്കങ്ങൾ നടപ്പിലാക്കിയതെന്നാണ് ബംഗ്ലാദേശ് പറയുന്നത്. എന്നാൽ ആൾതാമസയില്ലാത്തതും മഴക്കാലത്ത് പ്രളയഭീഷണി നിലനിൽക്കുന്നതുമായ ദ്വീപിലേക്ക് കുടിയേറാൻ അഭയാർഥികളിൽ പലരെയും നിർബന്ധിതരാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്.

പ്രളയത്തെ തടുക്കാനുതകുന്ന വരമ്പുകളും, ദ്വീപിനെ ആവാസയോഗ്യമാക്കാൻ വീടുകളും ആശുപത്രികളും പള്ളികളും നിർമിക്കാൻ 112 മില്യൺ ഡോളർ ചിലവഴിച്ചു എന്നാണ് ബംഗ്ലാദേശ് നേവി പറയുന്നത്. കോക്സ് ബസാറിൽ കുടിയേറി താമസിക്കുന്ന മില്യൺ കണക്കിന് അഭയാർഥികളിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കാനാണ് ബംഗ്ലാദേശ് നിലവിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി 1600ഓളം അഭയാർഥികളടങ്ങുന്ന ഒരു സംഘത്തെ ഇക്കഴിഞ്ഞ ഡിസംബർ നാലിന് ഭസാൻ ചാറിലേക്ക് ബംഗ്ലാദേശ് അയച്ചിരുന്നു.

TAGS :

Next Story