ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു
ബക്കിങ്ഹാം കൊട്ടാരമാണ് ഫിലിപ്പ് രാജകുമാരന്‍റെ മരണവാർത്ത എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഔദ്യോഗികമായി പുറത്തുവിട്ടത്

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. 99 വയസായിരുന്നു. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കാസ്റ്റിലിലായിരുന്നു അന്ത്യം. ബക്കിങ്ഹാം കൊട്ടാരമാണ് ഫിലിപ്പ് രാജകുമാരന്‍റെ മരണവാർത്ത എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഔദ്യോഗികമായി പുറത്തുവിട്ടത്
It is with deep sorrow that Her Majesty The Queen has announced the death of her beloved husband, His Royal Highness The Prince Philip, Duke of Edinburgh.
— The Royal Family (@RoyalFamily) April 9, 2021
His Royal Highness passed away peacefully this morning at Windsor Castle. pic.twitter.com/XOIDQqlFPn
ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രാജ്യത്തിൻറെ സൈന്യത്തിന് വേണ്ടി മികച്ച സേവനം നടത്തിയ ആളാണ് ഫിലിപ്സ് രാജകുമാരനെന്നും സാമൂഹിക സേവന രംഗത്തും അദ്ദേഹം മുൻനിരയിലുണ്ടായിരുന്നെന്ന് മോദി അനുശോചന കുറിപ്പിൽ പറയുന്നു.
My thoughts are with the British people and the Royal Family on the passing away of HRH The Prince Philip, Duke of Edinburgh. He had a distinguished career in the military and was at the forefront of many community service initiatives. May his soul rest in peace.
— Narendra Modi (@narendramodi) April 9, 2021
'ഡ്യൂക്ക് ഓഫ് എഡിൻബർഗ്' എന്നാണ് ഫിലിപ്പ് രാജകുമാരനെ വിശേഷിപ്പിക്കുന്നത്. 1947ലാണ് എലിസബത്ത് രാജ്ഞിയും നാവികസേന ഉദ്യോഗസ്ഥനായ ഫിലിപ്പ് രാജകുമാരനും തമ്മിലുള്ള വിവാഹം. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും 1961, 1983, 1997 വർഷങ്ങളിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. 2017ൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഫിലിപ്പ് രാജകുമാരൻ വിരമിച്ചു.
Adjust Story Font
16

