അമേരിക്കയിലെ വെടിവെപ്പ്: മരിച്ചവരിൽ നാല് ഇന്ത്യൻ വംശജരും
സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അനുശോചനം അറിയിച്ചു

അമേരിക്കൻ നഗരമായ ഇന്ത്യാനപോളിസിൽ വ്യാഴാഴ്ച അർധരാത്രിയോടെയുണ്ടായ വെടിവെപ്പിൽ മരിച്ചവരിൽ നാല് ഇന്ത്യൻ വംശജരും.നാല് പേരും സിഖ് സമുദായത്തിൽ പെട്ടവരാണ്. ആക്രമണത്തിൽ ആകെ എട്ടു പേർ കൊല്ലപ്പെട്ടു. ഇന്ത്യാനപോളിസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ഫെഡ് എക്സ് വ്യാപാരകേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ ജോലി ചെയ്യുന്നവരിൽ 90 ശതമാനത്തോളം പേർ ഇന്ത്യൻ വംശജരാണ്.
ഇന്ത്യാന സ്വദേശിയായ പത്തൊമ്പതുകാരൻ ബ്രണ്ടൻ സ്കോട്ട് ആണ് വെടിയുതിർത്തത്. ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. " ഇത് ഹൃദയബേദകമാണ്. ഈ സംഭവം സിഖ് സമൂഹത്തെ ആകെ ഉലച്ചിരിക്കുകയാണ്." സിഖ് സമുദായ നേതാവ് ഗുരീന്ദർ സിംഗ് കൽസ വാർത്ത ഏജൻസിയായ പി.ടി.ഐ യോട് പറഞ്ഞു.
ആക്രമണത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഇന്ത്യാനപോളിസ് പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അനുശോചനം അറിയിച്ചു. വാഷിംഗ്ടണിലുള്ള ഇന്ത്യൻ എംബസിയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ഓരോ വർഷവും നാല്പതിനായിരത്തിലേറെ പേരാണ് അമേരിക്കയിൽ വെടിവെപ്പിൽ മരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.
Adjust Story Font
16

