ജറുസലേമിലെ പഴയ പട്ടണത്തിൽ തീവ്ര വലതുപക്ഷ സംഘടനകളുടെ ഫ്ലാഗ് മാർച്ച്
മാർച്ചിനെതിരെ അണിനിരന്ന ഫലസ്തീൻകാർക്കെതിരെ വ്യാപക അതിക്രമങ്ങൾ അരങ്ങേറി. 27 ഫലസ്തീനികൾക്ക് പരിക്കേറ്റു

ജറുസലേമിലെ പഴയ പട്ടണത്തിൽ തീവ്ര വലതുപക്ഷ സംഘടനകളുടെ ഫ്ലാഗ് മാർച്ച്. പഴയ പട്ടണത്തിന്‍റെ ഡമസ്കസ് ഗേറ്റ് കടന്ന് മുസ്‍ലിം മേഖലയിൽ കടക്കാനുള്ള ശ്രമം സുരക്ഷാ സേന തടഞ്ഞു. അതേ സമയം മാർച്ചിനെതിരെ അണിനിരന്ന ഫലസ്തീൻകാർക്കെതിരെ വ്യാപക അതിക്രമങ്ങൾ അരങ്ങേറി. 27 ഫലസ്തീനികൾക്ക് പരിക്കേറ്റു.
കുടിയേറ്റ വിഷയത്തിൽ നെതന്യാഹുവിനെക്കാൾ തീവ്രനിലപാടുള്ള പുതിയ പ്രധാനമന്ത്രി ബെനറ്റിനെതിരെ ഫലസ്തീൻ പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാണ്. സയണിസ്റ്റ് മാർച്ചിനെതിരെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ആയിരങ്ങൾ തെരുവിലിറങ്ങി.
Next Story
Adjust Story Font
16