Quantcast

ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10; അപൂര്‍വനേട്ടവുമായി ദമ്പതികള്‍

8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം ദമ്പതികള്‍ കരുതിയിരുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 10 കണ്‍മണികളെ

MediaOne Logo

Web Desk

  • Published:

    9 Jun 2021 12:19 PM IST

ഒറ്റ പ്രസവത്തില്‍ കുഞ്ഞുങ്ങള്‍ 10; അപൂര്‍വനേട്ടവുമായി ദമ്പതികള്‍
X

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന അവകാശവാദവുമായി ദക്ഷിണാഫ്രിക്കന്‍ യുവതി. ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് അവകാശ വാദം ഉന്നയിച്ചത്.

8 കുട്ടികളുണ്ടാകുമെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട് പ്രകാരം ദമ്പതികള്‍ കരുതിയിരുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞപ്പോള്‍ ലഭിച്ചത് 10 കണ്‍മണികളെ. 'ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്'- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്‌സി പറഞ്ഞെന്ന് ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തിയിട്ടില്ലെന്നും സ്വാഭാവികമായുണ്ടായ കുഞ്ഞുങ്ങളാണെന്നും അമ്മ പ്രതികരിച്ചു.

എട്ട് കുഞ്ഞുങ്ങളുണ്ടാകുമെന്ന് സ്‌കാനിങിന് ശേഷം ഡോക്ടര്‍ പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവതി കഴിഞ്ഞ മാസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. കൂടിപ്പോയാല്‍ മൂന്ന് പേര്‍ എന്നാണ് കരുതിയത്. ഡോക്ടര്‍ പറഞ്ഞിട്ടും വിശ്വസിക്കാനേറെ സമയമെടുത്തു. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ എന്നെല്ലാമായിരുന്നു ആശങ്ക. കുഞ്ഞുങ്ങളെ ഉള്‍ക്കൊള്ളാന്‍ വയര്‍ സ്വയം വികസിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി എന്നാണ് അമ്മയുടെ പ്രതികരണം.

10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്ന് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് പ്രതിനിധികള്‍ അറിയിച്ചു.

TAGS :

Next Story