'കോവിഡിൽ ഇന്ത്യ തകർന്നടിഞ്ഞു'; ഡോണള്‍ഡ് ട്രംപ്

കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ചൈനയുടെയും അമേരിക്കയുടേയും സമ്പദ്​വ്യവസ്​ഥയാണ് ഏറ്റവും വേഗത്തിൽ​ തിരിച്ചുവരുന്നതെന്നും ട്രംപ്

MediaOne Logo

Web Desk

  • Updated:

    2021-06-18 11:49:36.0

Published:

18 Jun 2021 11:49 AM GMT

കോവിഡിൽ ഇന്ത്യ തകർന്നടിഞ്ഞു; ഡോണള്‍ഡ് ട്രംപ്
X

കോവിഡ് മഹാമാരി ഇന്ത്യയെ തകർത്തുകളഞ്ഞുവെന്ന്​ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലോകമെമ്പാടും കോവിഡ്​ പടരാൻ ചൈനയാണ് കാരണക്കാരെന്ന ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ്​ ട്രംപ്​.

ചൈന ലോകത്തിന്​ ഇതിലധികം തുക നഷ്​ടപരിഹാരം നൽകണം. എന്നാൽ അവർക്ക്​ ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ്​ പറഞ്ഞു. നഷ്​ട പരിഹാരത്തിന്‍റെ കണക്കെടുത്താൽ ഇതിലും കൂടുതലായിരിക്കും. ആകസ്​മികമാണെങ്കിലും അല്ലെങ്കിലും കോവിഡ്​ വിവിധ രാജ്യങ്ങളെ തകർത്തുകളഞ്ഞുവെന്നും ട്രംപ്​ പറഞ്ഞു.

ഇന്ത്യയിൽ എന്താണ്​ സംഭവിക്കുന്നതെന്ന്​ നോക്കൂ. ഇന്ത്യ ഇപ്പോൾ തകർന്നടിഞ്ഞിരിക്കുന്നു. ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇതിൽനിന്ന്​ തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ്​ പ്രതിസന്ധിക്ക്​ ശേഷം ചൈനയുടെയും ഞങ്ങളുടെയും സമ്പദ്​വ്യവസ്​ഥയാണ് ഏറ്റവും വേഗത്തിൽ​ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story