യോഗയുടെ ഉത്ഭവം നേപ്പാളില്‍; ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

യോഗ രൂപം കൊള്ളുമ്പോള്‍ ഇന്ത്യയെന്ന രാജ്യം നിലവില്‍ വന്നിരുന്നില്ല. അത് വിവിധ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-06-21 14:53:35.0

Published:

21 Jun 2021 2:53 PM GMT

യോഗയുടെ ഉത്ഭവം നേപ്പാളില്‍; ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി
X

യോഗയുടെ ഉത്ഭവം നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി. യോഗ ഉണ്ടാവുന്ന കാലത്ത് ഇന്ത്യയെന്ന രാജ്യം നിലവിലില്ലായിരുന്നു എന്നും ശര്‍മ ഒലി പറഞ്ഞു.

യോഗ രൂപം കൊണ്ടത് നേപ്പാളിലാണ്. ഇന്ത്യയിലല്ല. യോഗ രൂപം കൊള്ളുമ്പോള്‍ ഇന്ത്യയെന്ന രാജ്യം നിലവില്‍ വന്നിരുന്നില്ല. അത് വിവിധ കഷ്ണങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു-ശര്‍മ ഒലി പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി തന്റെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശര്‍മ ഒലി യോഗയുടെ ഉത്ഭവം സംബന്ധിച്ച അവകാശവാദമുന്നയിച്ചത്.

2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു വരികയാണ്.

TAGS :

Next Story