Quantcast

കോഹ്‌ലിയും സിറാജും നാളെ യുഎഇയിലെത്തും, വിമാനം ചാര്‍ട്ടര്‍ ചെയ്ത് റോയല്‍ ചലഞ്ചേഴ്‌സ്

താരങ്ങള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനാണ് റോയല്‍ ചലഞ്ചേഴ്‌സ് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2021-09-11 10:44:25.0

Published:

11 Sept 2021 3:36 PM IST

കോഹ്‌ലിയും സിറാജും നാളെ യുഎഇയിലെത്തും, വിമാനം ചാര്‍ട്ടര്‍ ചെയ്ത് റോയല്‍ ചലഞ്ചേഴ്‌സ്
X

ഈ മാസം 19 ന് ആരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തില്‍ പങ്കെടുക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ വിരാട്‌ കോഹ്‌ലിയും മുഹമ്മദ് സിറാജും നാളെ യുഎഇയിലെത്തും. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടിലായിരുന്ന താരങ്ങള്‍ക്ക് കോവിഡ്‌ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്യുകയായിരുന്നു. ഇരു താരങ്ങളും ദുബൈയില്‍ ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം ടീമിനൊപ്പം ചേരും.

കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സുമായി സെപ്തംബര്‍ 20നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം. നിലവില്‍ ഏഴു മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂര്‍.

അതേസമയം, കോവിഡ് ആശങ്കയെ തുടര്‍ന്ന് റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഐപിഎല്‍ തുടങ്ങുന്ന സാഹചര്യത്തില്‍ നടക്കാന്‍ സാധ്യത ഇല്ല.

TAGS :

Next Story