Quantcast

പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്‍റെ ചിത്രം പുറത്തുവിട്ട് ഇറാൻ

'മിൈൽ നഗരം' എന്നു പറഞ്ഞാണ് പുതിയ ഭൂഗർഭ കേന്ദ്രത്തെ ഇറാൻ റവലൂഷനറി ഗാർഡ് പരിചയപ്പെടുത്തുന്നത്.

MediaOne Logo

  • Published:

    17 March 2021 2:15 AM GMT

പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്‍റെ ചിത്രം പുറത്തുവിട്ട് ഇറാൻ
X

പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്‍റെ ചിത്രം പുറത്തുവിട്ട് ഇറാൻ. രാജ്യത്തിന്‍റെ സുരക്ഷയ്ക്കു നേരെയുള്ള ഏതൊരു വെല്ലുവിളിയും നേരിടാൻ ഇറാന് ശേഷിയുണ്ടെന്നും സൈനിക നേതൃത്വം അറിയിച്ചു.

അതേസമയം ഇറാന്‍റെ പുതിയ നീക്കം വൻശക്തി രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചാ സാധ്യതക്ക് വിഘാതം സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. രണ്ടാമത് ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്‍റെ ചിത്രങ്ങൾ ഇറാൻ പുറത്തുവിടുന്നത് ഇതാദ്യമാണ്. ഇറാനിയൻ ടെലിവിഷൻ ചാനൽ മുഖേനയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

തെഹ്റാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ കുറിച്ച് നേരത്തെ തന്നെ ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചയ്ക്കൊപ്പം തെഹ്റാന്‍റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും അന്തർദേശീയ സമൂഹം ഗൗരവത്തിൽ കാണണമെന്നായിരുന്നു ജി.സി.സി രാജ്യങ്ങളുടെ ആവശ്യം.

'മിൈൽ നഗരം' എന്നു പറഞ്ഞാണ് പുതിയ ഭൂഗർഭ കേന്ദ്രത്തെ ഇറാൻ റവലൂഷനറി ഗാർഡ് പരിചയപ്പെടുത്തുന്നത്. മിസൈലുകൾക്കു പുറമെ പലതരം കുഴിബോംബുകളുടെ വിപുലമായ ശേഖരവും ഈ ഭൂഗർഭ കേന്ദ്രത്തിലുണ്ട്.

ഇറാൻ സൈന്യത്തിന്‍റെ കൃത്യമായ മുന്നറിയിപ്പാണ് പുതിയ വീഡിയോ ചിത്രമെന്നാണ് യു.എസ്. സൈനിക ഉദ്യോഗസ്ഥരുടെ പ്രതികരണം.

TAGS :

Next Story