ഇസ്രയേലിന്റെ കെണിയിൽ വീണ് യുദ്ധത്തിനിറങ്ങരുതെന്ന് അമേരിക്കയോട് ഇറാൻ
ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്കു നേരെ ആക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്നും ഇറാൻ കുറ്റപ്പെടുത്തി

ഇസ്രയേലിന്റെ കെണഇയിൽ വീണ് യുദ്ധത്തിനു തയാറെടുക്കരുതെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനി വധിക്കപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിൽ ഇറാനിയൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്കു നേരെ ആക്രമണം നടത്തി പ്രകോപനം സൃഷ്ടിക്കുന്നത് ഇസ്രയേലാണെന്നും ഇറാൻ കുറ്റപ്പെടുത്തി. ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാഖിലെ തങ്ങളുടെ സൈന്യത്തിനും സംവിധാനങ്ങൾക്കും നേരെ നിരന്തരമുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നത് ഇറാൻ പിന്തുണയുള്ള തീവ്രവാദ സംഘങ്ങളാണെന്ന് നേരത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

അമേരിക്ക കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് ബി-52 ബോംബർ ഗൾഫിലൂടെ പറത്തിയത്. ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന്റെ വാർഷികത്തിൽ ഇറാനിൽ നിന്നും പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് അമേരിക്ക ഭയപ്പെടുന്നു.
ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.
Adjust Story Font
16

