ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു
വിമതനെ നിർത്താനുള്ള നീക്കം എ ഗ്രൂപ്പ് ഉപേക്ഷിക്കും.

ഹൈക്കമാന്‍റ് തീരുമാനിച്ച സ്ഥാനാർഥിയെ മാറ്റേണ്ടെന്ന് കെപിസിസി നിലപാടെടുത്തതോടെ ഇരിക്കൂറിൽ എ ഗ്രൂപ്പ് സമവായത്തിനൊരുങ്ങുന്നു. വിമതനെ നിർത്താനുള്ള നീക്കം എ ഗ്രൂപ്പ് ഉപേക്ഷിക്കും. സ്ഥാനാർഥിത്വത്തിനെതിരായ തുടർ നീക്കങ്ങള്‍ തീരുമാനിക്കാൻ എ ഗ്രൂപ്പ് നടത്താനിരുന്ന യോഗവും മാറ്റിവെച്ചു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പ്രശ്നം പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി നാളെ വൈകുന്നേരം കണ്ണൂരില്‍ ചർച്ച നടത്തും.
അതേസമയം, അനുനയ ചർച്ചകൾ നടക്കുന്നതിനിടെ ഹൈക്കമാന്‍റ് തീരുമാനിച്ച സ്ഥാനാർഥി സജീവ് ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് ഇരിക്കൂർ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസിൽ സജീവ് ജോസഫ് പത്രിക സമർപ്പിച്ചത്.
Next Story
Adjust Story Font
16

