ഇരിക്കൂര്‍ ആര്‍ക്കും വേണ്ട; പേരാവൂരിനായി എല്‍ഡിഎഫില്‍ പിടിവലി
ജോസ് കെ മാണി വിഭാഗവും സിപിഐയും പേരാവൂരിനായി അവകാശവാദം ഉന്നയിച്ചു

ഇരിക്കൂറിനെയും പേരാവൂരിനെയും ചൊല്ലി കണ്ണൂരില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാനാവാതെ എല്‍ഡിഎഫ്. ജോസ് കെ മാണി വിഭാഗവും സിപിഐയും പേരാവൂരിനായി അവകാശവാദം ഉന്നയിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
2011ലും 2016ലും സിപിഐ മത്സരിച്ച സീറ്റാണ് ഇരിക്കൂര്‍. ഇത്തവണ ഈ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കണമെന്നായിരുന്നു എല്‍ഡിഎഫിലെ ധാരണ. എന്നാല്‍ പകരം പേരാവൂര്‍ വേണമെന്ന നിലപാടിലാണ് സിപിഐ. ഇതിനിടെ ഇരിക്കൂറില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പകരം പേരാവൂര്‍ വേണമെന്നാണ് ഇവരുടെയും ആവശ്യം. ഒടുവില്‍ ഇരിക്കൂറില്‍ സിപിഐ തന്നെ മത്സരിക്കാനും പേരാവൂര്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാനുമുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും അതിനെ സിപിഐ ശക്തമായി എതിര്‍ത്തു.
ഇരിക്കൂറിനെ അപേക്ഷിച്ച് വിജയ സാധ്യത കൂടുതലുളള പേരാവൂര്‍ പുതിയതായി മുന്നണിയിലെത്തിയ കക്ഷിക്ക് നല്‍കുന്നതാണ് സിപിഎയെ ചൊടിപ്പിച്ചത്. ഇതോടെയാണ് ജില്ലയിലെ സിപിഐ - കേരള കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ എല്‍ഡിഎഫിന് വ്യക്തമായ മേല്‍കൈ ലഭിച്ചിരുന്നു. ഇതാണ് ഇരു പാര്‍ട്ടികളെയും പേരാവൂരിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
Adjust Story Font
16

