Quantcast

മകന് ഇംറാൻ എന്നു പേരിട്ടു, കാരണം ഈ താരം; വെളിപ്പെടുത്തി സിപോവിച്ച്

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധ താരമാണ് എനസ് സിപോവിച്ച്

MediaOne Logo

Web Desk

  • Published:

    5 Jun 2022 12:39 PM IST

മകന് ഇംറാൻ എന്നു പേരിട്ടു, കാരണം ഈ താരം; വെളിപ്പെടുത്തി സിപോവിച്ച്
X

കുഞ്ഞിന് ഇംറാൻ എന്നു പേരിട്ടതിന്റെ കാരണം വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബോസ്‌നിയൻ പ്രതിരോധ താരം എനസ് സിപോവിച്ച്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാരൻ ഇംറാൻ ഖാന്റെ പേരാണ് കുഞ്ഞിന് നൽകിയത് എന്നാണ് സിപോവിച്ച് വ്യക്തമാക്കിയത്.

'കഴിഞ്ഞ സീസണിൽ ബയോ ബബ്‌ളിലായിരുന്നു. അതു കൊണ്ടു തന്നെ എല്ലാ മത്സരവും കണ്ടു. അപ്പോഴാണ് ഭാര്യ നെജ്ര ഈ പേരു കേൾക്കുന്നത്. ദൈവം നമുക്കൊരു ആൺകുഞ്ഞിനെയാണ് തരുന്നത് എങ്കിൽ അവന് ഇംറാൻ എന്നു പേരിടും എന്ന് അവൾ പറയുകയായിരുന്നു' - ബ്ലാസ്റ്റേഴ്‌സ് താരം പറഞ്ഞു.

ഇതിനോട് ഇംറാൻ ഖാനും പ്രതികരിച്ചു. 'ഇംറാൻ എന്ന വാക്കിന്റെ അർത്ഥം ഐശ്വര്യമെന്നാണ്. നിങ്ങളുടെ ആദരവിന് നന്ദി. അമ്മയോടിത് പറഞ്ഞിട്ടുണ്ട്. അവരും കുഞ്ഞിനെ അനുഗ്രഹിച്ചു. ഒരു ദിവസം അവനെ കാണും. അവൻ വലിയ ഫുട്‌ബോളറാകട്ടെ. എന്റെ പേരിനെ പെരുമയിലെത്തിക്കട്ടെ' - അദ്ദേഹം പറഞ്ഞു.



അടുത്ത സീസണിലും സിപോവിച്ച് ബ്ലാസ്‌റ്റേഴ്‌സിലുണ്ടാകുമെന്നാണ് സൂചന. കേരളത്തിൽ തുടരുന്നതിൽ സന്തോഷമേയുള്ളൂവെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. ചെന്നൈയിൻ എഫ്‌സിയിൽനിന്നാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ മിക്ക കളിയിലും ആദ്യ ഇലവനിൽ സിപോ ഉണ്ടായിരുന്നില്ല.

അതിനിടെ, ഓഫ് സീസണിൽ നിരവധി താരങ്ങളുടെ കരാർ ബ്ലാസ്‌റ്റേഴ്‌സ് നീട്ടി നൽകി. സന്ദീപ് സിങ്, ബിജോയ് വർഗീസ്, ജീക്സൺ സിങ്, മാർക്കോ ലെസ്‌കോവിച്ച്, അഡ്രിയന്‍ ലൂന, പ്രഭ്സുഖൻ ഗിൽ, കരൺജിത് സിങ് എന്നിവരെയും ദീർഘകാല കരാറുകളിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. അല്‍വാരോ വാസ്ക്വിസ്, വിൻസി ബാരറ്റോ, സൈത്യാസെൻ സിങ് തുടങ്ങിയവർ ടീം വിട്ടിട്ടുണ്ട്.

TAGS :

Next Story