Quantcast

ആകെ 10 ഗോൾ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡിഷ എഫ്‌സി

ഒഡിഷയുടെ ഹെക്ടർ റോഡാസാണ് മാൻ ഓഫ് ദ മാച്ച്

MediaOne Logo

abs

  • Published:

    30 Nov 2021 4:20 PM GMT

ആകെ 10 ഗോൾ; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡിഷ എഫ്‌സി
X

ഐഎസ്എല്ലിൽ പത്തു ഗോൾ കണ്ട മത്സരത്തിൽ എസ് സി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഒഡിഷ എഫ്‌സി. നാലിനെതിരെ ആറു ഗോളിനാണ് ഒഡിഷയുടെ ജയം. രണ്ടു ഗോൾ നേടിയ ഒഡിഷയുടെ ഹെക്ടർ റോഡാസാണ് മാൻ ഓഫ് ദ മാച്ച്.

13-ാം മിനിറ്റിൽ ഡാരൻ സിഡോയലിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുമ്പിലെത്തിയത്. എന്നാൽ 33-ാം മിനിറ്റിൽ റോഡാസിലൂടെ ഒഡിഷ തിരിച്ചടിച്ചു. നാൽപ്പതാം മിനിറ്റിൽ വീണ്ടും റൊഡാസ്. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം നിൽക്കെ ഹെർണാണ്ടസിന്റെ മൂന്നാം ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ 3-1 എന്ന നിലയിലായിരുന്നു സ്‌കോർ.

രണ്ടാം പകുതിയിൽ ഗോളിന്റെ പൂരമായിരുന്നു. 71-ാം മിനിറ്റിൽ കബ്രേര ഒഡിഷയ്ക്കായി നാലാം ഗോൾ നേടിയപ്പോൾ 81-ാം മിനിറ്റിൽ ഹോകിപ് ഒരു ഗോൾ കൂടി നേടി മത്സരത്തിലേക്ക് ഈസ്റ്റ് ബംഗാളിനെ തിരിച്ചെത്തിച്ചു. സ്‌കോർ 4-2. അതിനിടെ 83-ാം മിനിറ്റിൽ ഇഷാക് ഒഡിഷയുടെ ഗോൾ നേട്ടം ഉയർത്തി. എന്നാൽ തൊണ്ണൂറാം മിനിറ്റിൽ ഡാനിയൽ ചീമയുടെ കാർപ്പറ്റ് ഷോട്ട് ഗോളിലെത്തി. രണ്ടു മിനിറ്റിനുള്ളിൽ പെനാൽറ്റിയിലൂടെ വീണ്ടും ചീമയുടെ ഗോൾ. കണ്ണടച്ചു തുറക്കും മുമ്പെ ഒഡിഷയ്ക്കായി കബ്രേറയുടെ ഗോൾ.

TAGS :

Next Story