Quantcast

മലപ്പുറം ടൗൺഹാളിന് മുന്നിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘർഷം

മലപ്പുറം ടൗൺഹാളിന് മുന്നിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘർഷം. യുവജനക്ഷേമ ബോർഡിന്റെ സ്പീക് യങ്‌ വേദിയിലേക്ക് യൂത്ത്ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു.

MediaOne Logo

  • Updated:

    2021-02-12 14:02:50.0

Published:

12 Feb 2021 7:34 PM IST

മലപ്പുറം ടൗൺഹാളിന് മുന്നിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘർഷം
X

മലപ്പുറം ടൗൺഹാളിന് മുന്നിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് സംഘർഷം. യുവജനക്ഷേമ ബോർഡിന്റെ സ്പീക് യങ്‌ വേദിയിലേക്ക് യൂത്ത്ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്നാണ് ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായത്. പൊലീസ് ലാത്തി വീശി. കോഴിക്കോട് യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച പരിപാടിയിലേക്കും യൂത്ത് ലീഗ് പ്രവര്‍ത്തകർ പ്രകടനം നടത്തി. മുഖ്യമന്ത്രി ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയായിരുന്നു. ഉദ്ഘാടനത്തിന് മുമ്പെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നിയമന അട്ടിമറിയില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത്‌ലീഗിന്റെ മാര്‍ച്ച്.

more to follow...

TAGS :

Next Story