''എത്രയും പ്രിയപ്പെട്ട ലില്ലി...'' 12 വയസുകാരിക്ക് ജസീന്തയുടെ മറുപടി കത്ത്; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ
ലോക്ക് ഡൗൺ സമയത്ത് ലില്ലി അയച്ച ഒരു കത്തിനാണ് ഇപ്പോള്‍ ജസീന്തയുടെ മറുപടി വന്നിരിക്കുന്നത്

12 വയസുകാരിയായ ലില്ലി എന്ന വിദ്യാർഥി അയച്ച കത്തിന് ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആർഡേന്‍ നല്‍കിയ ഒരു മറുപടി കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രധാനമന്ത്രിയില്‍ നിന്ന് നേരിട്ട് ലഭിച്ച കത്തിന്‍റെ സന്തോഷത്തിലാണ് ലില്ലി എന്ന 12 വയസുകാരി. ലോക്ക് ഡൗൺ സമയത്ത് ലില്ലി അയച്ച ഒരു കത്തിനാണ് ഇപ്പോള്‍ ജസീന്തയുടെ മറുപടി വന്നിരിക്കുന്നത്.
രാജ്യത്ത് കോവിഡിനെത്തുടര്‍ന്ന് ആദ്യമായി ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയപ്പോള്‍ ലില്ലി ജസീന്തക്ക് ഒരു കത്തയച്ചു. ഒരു പ്രമുഖ നേതാവിന് കത്തയക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു കത്ത്. കത്തെഴുതിയ ശേഷം അക്കാര്യം ലില്ലി മറന്നെങ്കിലും പ്രധാനമന്ത്രിയില്‍ നിന്ന് ഇപ്പോള്‍ അതിന് മറുപടി ലഭിച്ചിരിക്കുകയാണ്.
പ്രിയപ്പെട്ട ലില്ലി, അയച്ച കത്തിന് നന്ദി പറയുന്നു. മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കണം. കുറേ നാളായി നല്ല തിരക്കിലായിരുന്നു. അതാണ് കത്തെഴുത്ത് ഇത്രയും നീണ്ടുപോയത്. പഠനത്തിനിടെ സമയമെടുത്ത് ഇങ്ങനെയൊരു കത്ത് എഴുതാന്‍ കാണിച്ച സന്മനസിന് നന്ദി. കുട്ടിയുടെ സ്നേഹമുള്ള വാക്കുകള്‍ എന്‍റെ ഹൃദയത്തിലും നന്മ നിറക്കുന്നു. കത്ത് വായിച്ചതോടെ ഞാന്‍ ഉന്മേഷഭരിതയായിരിക്കുന്നു. കുട്ടിയും കുടുംബവും അയര്‍ലന്‍ഡില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കുടുംബാംഗങ്ങളെ എന്‍റെ ക്ഷേമാന്വേഷണം അറിയിക്കുക. കത്തെഴുതിയതിന് ഒരിക്കല്‍ക്കൂടി നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ജസീന്ത ആര്‍ഡേന്‍.
ഈ വാക്കുകളായിരുന്നു ജസീന്ത ലില്ലിക്ക് അയച്ച കത്തിലുള്ളത്.
ലോക്ക് ഡൗണില്‍ മാത്രമല്ല, രാജ്യത്തെ നയിക്കുന്നതിലും കുട്ടികളോടുള്ള പെരുമാറ്റത്തിലുമെല്ലാം ജസീന്ത മാതൃക തന്നെ എന്ന വാക്കുകളുമായി ലില്ലിയുടെ പിതാവ് കത്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. കത്ത് വൈറലായതോടെ ജസീന്തയെ പുകഴ്ത്തി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
During the first lockdown last spring, our then 11-year-old had to write a letter to a leader for school. She chose @jacindaardern . Well, after “a busy few months” (!) for the NZ PM, Lily was delighted to get a personal reply! Great at leading, lockdowns & letters 🙌🏻 pic.twitter.com/E7WrRWBuNY
— Philip Bromwell (@philipbromwell) March 3, 2021
Adjust Story Font
16

