Quantcast

സഭക്ക് ആരോടും അയിത്തമില്ല, സഹായിക്കുന്നവര്‍ക്ക് വോട്ട്: യാക്കോബായ സഭ മെത്രാപൊലീത്ത

'മാധ്യമങ്ങൾക്ക് വിലപേശൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം'

MediaOne Logo

  • Updated:

    2021-03-09 09:12:04.0

Published:

9 March 2021 2:55 PM IST

സഭക്ക് ആരോടും അയിത്തമില്ല, സഹായിക്കുന്നവര്‍ക്ക് വോട്ട്: യാക്കോബായ സഭ മെത്രാപൊലീത്ത
X

സഭക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിലനിൽപ്പിന്‍റെ പോരാട്ടമാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപൊലീത്ത. മാധ്യമങ്ങൾക്ക് വിലപേശൽ എന്ന് വേണമെങ്കിൽ വ്യാഖ്യാനിക്കാം. ആർക്കാണ് സഭക്ക് നീതി തരാൻ സാധിക്കുക എന്ന അന്വേഷണം പുരോഗമിക്കുകയാണ്. സഭാ മാനേജിങ് സമിതിയിൽ പലവിധ അഭിപ്രായങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും സിനഡിന് ശേഷം അദ്ദേഹം പറഞ്ഞു.

സഭ വലിയ പ്രതിന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. എല്ലാ മുന്നണികളോടും ഒരേ നിലപാടാണുള്ളത്. ആർക്കാണ് സഭക്ക് നീതി തരാൻ സാധിക്കുക എന്നാണ് പരിശോധിക്കുന്നത്. സഭക്ക് പ്രധാനം രാഷ്ട്രീയം അല്ല. സഭക്ക് വേണ്ടി വോട്ട് ചോദിക്കുന്നു. വിശ്വാസികളുടെ വോട്ട് സഭക്ക് തരാൻ അഭ്യർഥിക്കുന്നു. നിലപാട് വൈകാതെ അറിയിക്കുമെന്നും മെത്രാപൊലീത്ത വ്യക്തമാക്കി.

ആർ.എസ്.എസുമായി ചർച്ച നടത്തിയിരുന്നു. സഭയെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കാൻ സഹായകരമായി. യാക്കോബായ സഭയെ വിദേശ സഭയെന്ന് വിളിക്കാനാകില്ല. കോടതി വിധി ഒരു വിഭാഗത്തിന് മാത്രം അനുകൂലമായി എന്ന് അവർക്ക് മനസ്സിലായി. ചർച്ച ഗുണകരമായി കാണുന്നു. ബഹുസ്വരതയുള്ള ഭാരതത്തിൽ ആര്‍എസ്എസിനോട് അകലം പാലിക്കേണ്ടതില്ല. സഭക്ക് സഹായം നൽകാമെന്ന ഉറപ്പ് ആര് തരുന്നുവോ അവരെ സഹായിക്കും. സഭക്ക് ഒരു പാർട്ടിയോടും അയിത്തമില്ല. യുഡിഎഫ് - എൽഡിഎഫ് സർക്കാരുകള്‍ സഭക്ക് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. സർക്കാരുകളുടെ പരിമിതികൾ മാനിക്കുന്നുവെന്നും മെത്രാപൊലീത്ത പറഞ്ഞു.

TAGS :

Next Story