യാക്കോബായ, ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ആർഎസ്എസ് ആസ്ഥാനത്ത്
ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിലാണ് ചർച്ച നടത്തിയത്

യാക്കോബായ, ഓർത്തഡോക്സ് സഭാ പ്രതിനിധികൾ ആർ.എസ്.എസ് ആസ്ഥാനത്തെത്തി നേതൃത്വവുമായി ചർച്ച നടത്തി. ആർ.എസ്.എസ് ദേശീയ നേതൃത്വവുമായി കൊച്ചി ആർ.എസ്.എസ് കാര്യാലയത്തിലാണ് ചർച്ച നടത്തിയത്. യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. ആർ.എസ്.എസ് സഹ സർകാര്യവാഹ് മൻമോഹൻ വൈദ്യ, സംസ്ഥാന നേതാക്കളായ എസ്.സേതുമാധവൻ, എം.രാധാകൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പോലീത്തമാരും ആര്‍.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തി. അഹമ്മദാബാദ് ബിഷപ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, കൊച്ചി ബിഷപ്പ് യാക്കൂബ് മാര്‍ ഐറേനിയോസ് എന്നിവരാണ് ചര്‍ച്ചക്കായി എത്തിയത്.
Next Story
Adjust Story Font
16

