Quantcast

ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും; ജഗമേ തന്തിരം ടീസര്‍ കാണാം

ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ ധനുഷെത്തുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയാണ് നായിക

MediaOne Logo

  • Published:

    22 Feb 2021 11:35 AM IST

ധനുഷിനൊപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും; ജഗമേ തന്തിരം ടീസര്‍ കാണാം
X

ധനുഷ്-ഐശ്വര്യലക്ഷ്മി ജോഡികള്‍ ആദ്യമായി ഒന്നിക്കുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ ധനുഷെത്തുന്ന ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയാണ് നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണ് ജഗമേ തന്തിരം. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.

TAGS :

Next Story