Quantcast

ബുംറ വിവാഹം കഴിക്കുന്നത് അവതാരക സഞ്ജന ഗണേശനെയെന്ന് റിപ്പോർട്ട്

അടുത്ത ആഴ്ച ഗോവയില്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത കുടുംബ സുഹൃത്തുക്കള്‍ മാത്രമാവും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക.

MediaOne Logo

  • Published:

    9 March 2021 5:50 PM IST

ബുംറ വിവാഹം കഴിക്കുന്നത് അവതാരക സഞ്ജന ഗണേശനെയെന്ന് റിപ്പോർട്ട്
X

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ നിന്ന് അവധിയെടുത്ത ജസ്പ്രീത് ബുംറയുടെ വിവാഹത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ അവസാനിക്കുന്നില്ല. പുതിയ റിപ്പോര്‍ട്ട് പ്രകാരം ബുംറ വിവാഹം കഴിക്കുന്നത് മോഡലും പ്രമുഖ സ്‌പോര്‍ട്‌സ് ചാനല്‍ അവതാരകയുമായ സഞ്ജന ഗണേഷനെയാണെന്നാണ്. അടുത്ത ആഴ്ച ഗോവയില്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ബുംറയോ സഞ്ജനയോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത കുടുംബ സുഹൃത്തുക്കള്‍ മാത്രമാവും വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. കോവിഡ് മുന്‍ നിര്‍ത്തി ബയോബബ്ള്‍ സംവിധാനമുള്ളതിനാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ആരും പങ്കെടുക്കില്ല. അടുത്തിടെ ഒരു സ്‌പോര്‍ട്‌സ് ചാനലിന് വേണ്ടി പ്രോഗ്രാം ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തിട്ടുണ്ട് സഞ്ജന. ഇതിനിടെയാണ് താരം അവധിയെടുക്കുന്നത്. എന്നാല്‍ എന്തിനാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല. വിവാഹ ശേഷം മുംബൈയിലോ അല്ലെങ്കില്‍ അഹമ്മദാബാദിലോ വെച്ച് പാര്‍ട്ടി നടത്തിയേക്കും. പരിശീലകന്‍ രവിശാസ്ത്രി, ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ്ഷാ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരനും വധുവിനും ഒപ്പം 20 പേരെ ഗോവയിലേക്ക് തിരിക്കുന്നുള്ളൂ. ബുംറയും അമ്മയും ഈ ആഴ്ചയോടെ ഗോവയിലേക്ക് തിരിക്കും. എന്നാല്‍ ഗോവയിലെ ഏത് സ്ഥലത്ത് വെച്ചാണ് വിവാഹമെന്ന് പറയുന്നില്ല. നിരവധി ഐപിഎല്ലുകൾ കവർ ചെയ്തിട്ടുള്ള മാധ്യമപ്രവർത്തകയാണ് സഞ്ജന. നേരത്തെ മലയാളി നടി അനുപമ പരമേശ്വനെ ചേർത്തുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അനുപമയുടെ മാതാവ് ഇക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. വ്യക്തിപരമായ കാര്യങ്ങൾക്ക് അവധി അനുവദിക്കണം എന്നാണ് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നത്. ക്രിക്കറ്റ് ബോർഡ് അതംഗീകരിക്കുകയും ചെയ്തു. വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങൾക്കായാണ് താരം അവധിയെടുത്തത് എന്ന് പിന്നീട് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്

TAGS :

Next Story