Quantcast

കാപിറ്റോൾ അക്രമകാരികൾ ആഭ്യന്തര ഭീകരരെന്നു ജോ ബൈഡൻ

"അവരെ സമരക്കാർ എന്ന് വിളിക്കരുത്. ആഭ്യന്തര ഭീകരരാണ് അവർ "

MediaOne Logo

  • Published:

    8 Jan 2021 5:32 PM IST

കാപിറ്റോൾ അക്രമകാരികൾ ആഭ്യന്തര ഭീകരരെന്നു ജോ ബൈഡൻ
X

അമേരിക്കയിലെ കാപിറ്റോളിൽ അക്രമം നടത്തിയവർ ആഭ്യന്തര ഭീകരരാണെന്നു നിയുക്ത അമേരിക്കൻ രാഷ്‌ട്രപതി ജോ ബൈഡൻ. നീതി വിഭാഗത്തിലെ തന്റെ നോമിനികളെ പ്രഖ്യാപിച്ചു വ്യാഴാഴ്ച വൈകീട്ട് നടത്തിയ പ്രസംഗത്തിലാണ് ജോ ബൈഡൻ രൂക്ഷമായ പ്രതികരണവുമായി രംഗത്തു വന്നത്. സംഭവത്തെ രാജ്യത്തിൻറെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നായി അദ്ദേഹം വിശേഷിപ്പിച്ചു.

"അവരെ സമരക്കാർ എന്ന് വിളിക്കരുത്. അവർ സമരക്കാരായിരുന്നില്ല. അവർ കലാപകാരികളായിരുന്നു, ആഭ്യന്തര ഭീകരരാണ് അവർ " - അദ്ദേഹം പറഞ്ഞു

TAGS :

Next Story