'പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷ'; കുറ്റ്യാടിയില്‍ ഇഖ്ബാല്‍ തന്നെ മത്സരിക്കുമെന്ന് ജോസ് കെ മാണി
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നിരുന്നു

കുറ്റ്യാടിയില്‍ മുഹമ്മദ് ഇഖ്ബാല്‍ തന്നെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സി.പി.എം നേതൃത്വവുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഹമ്മദ് ഇഖ്ബാലിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സി.പി.എം ജില്ലാ നേതൃത്വവും വ്യക്തമാക്കി.
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ തെരുവിലിറങ്ങി. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്ന പാര്‍ട്ടി കൊടിയുമേന്തിയായിരുന്നു പ്രതിഷേധം.
Next Story
Adjust Story Font
16

