Quantcast

ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോർജ്; 'അനുചിത പരാമർശം പിൻവലിക്കുന്നു'

അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്‌സ് പരസ്യ ഖേദപ്രകടനം നടത്തിയത്

MediaOne Logo

  • Published:

    30 March 2021 12:24 PM IST

ഖേദം പ്രകടിപ്പിച്ച് ജോയിസ് ജോർജ്; അനുചിത പരാമർശം പിൻവലിക്കുന്നു
X

രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള അനുചിത പരാമർശം പിൻവലിക്കുന്നുവെന്ന് ജോയ്‌സ് ജോർജ്. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്‌സ് പരസ്യ ഖേദപ്രകടനം നടത്തിയത്.

ജോയ്‌സിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എൽ.ഡി.എഫിന്റെ നയമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് പരസ്യമായി ഖേദം പ്രകടിപ്പിച്ച് ജോയിസ് രംഗത്തെത്തിയത്.

എറണാകുളം സെൻറ്. തെരേസസ് കോളജ് വിദ്യാർഥികളെ രാഹുൽ ഗാന്ധി ഐക്കിഡോ പരിശീലിപ്പിച്ചതിനെ പരിഹസിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്റെ പരാമർശം. പിന്നാലെ ജോയ്സിനെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്.

TAGS :

Next Story