മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു; അമ്പലപ്പുഴ സ്വദേശി ആനിയാണ് മരിച്ചത്
പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു

ആലപ്പുഴ: അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ആനിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിര്‍മ്മാണ തൊഴിലാളിയായ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ ക്രൂരമായി ആക്രമിച്ചത്.
പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു. പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു.
Next Story
Adjust Story Font
16

