കെ.ബാബു ബി.ജെ.പിയുടെ വോട്ട് അവകാശപ്പെട്ടത് പ്രചരണ ആയുധമാക്കി സി.പി.എം
യു.ഡി.എഫ് -ബി.ജെ.പി പരസ്യ കൂട്ടുകെട്ടാണ് ബാബുവിന്‍റെ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു

തൃപ്പൂണിത്തുറയിൽ കെ.ബാബു ബി.ജെ.പിയുടെ വോട്ട് അവകാശപ്പെട്ടത് പ്രചരണ ആയുധമാക്കി സി.പി.എം. യു.ഡി.എഫ് -ബി.ജെ.പി പരസ്യ കൂട്ടുകെട്ടാണ് ബാബുവിന്‍റെ പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. എന്നാൽ പാരാജയ ഭീതി കൊണ്ടാണ് സി.പി.എം താൻ ആർ.എസ്.എസ് നോമിനിയാണ് എന്ന് ആരോപിക്കുന്നതെന്നായിരുന്നു ബാബുവിന്‍റെ മറുപടി.
കെ.ബാബുവിന്‍റെ ഈ പരാമർശം ആയുധമാക്കിയാണ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫ്-ബി.ജെ.പി ബന്ധം ആരോപിച്ചത്. എന്നാൽ ബി.ജെ.പി അനുഭാവികളുടെ വോട്ട് കിട്ടും എന്നാണ് താൻ പറഞ്ഞതെന്നായിരുന്നു കെ.ബാബുവിന്‍റെ മറുപടി. പിണറായിയും കോടിയേരിയും തന്നെ മതേതരത്വം പഠിപ്പിക്കാൻ ആയിട്ടില്ല. സി.പി.എം ആദ്യം മറുപടി പറയേണ്ടത് ബാലശങ്കറിന്‍റെ ആരോപണത്തിനാണെന്നും ബാബു പറഞ്ഞു.
Next Story
Adjust Story Font
16

