Quantcast

'കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം'; പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം

അതേസമയം ആലപ്പുഴയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ഡി.സി.സി.ക്ക് മുന്നിലാണ് പോസ്റ്റർ. അമ്പലപ്പുഴയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം

MediaOne Logo

  • Published:

    12 March 2021 10:16 AM IST

കെ.ബാബുവിനെ സ്ഥാനാർഥിയാക്കണം; പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം
X

കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. മണ്ഡലം പ്രസിഡന്‍റ് അടക്കമുള്ളവര്‍ പ്രകടനത്തിൽ പങ്കെടുക്കുന്നുണ്ട്.

കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രകടനം. അതേസമയം ആലപ്പുഴയില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തെച്ചൊല്ലി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴ ഡി.സി.സി.ക്ക് മുന്നിലാണ് പോസ്റ്റർ.

അമ്പലപ്പുഴയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. 'കായംകുളത്ത് അബ്കാരി നേതാവ് വേണ്ട' സേവ് കോൺഗ്രസ്‌ എന്ന പേരിലാണ് പോസ്റ്റർ. വടകര സീറ്റ് ആര്‍.എം.പിക്ക് നൽകാന്‍ യുഡിഎഫില്‍ ധാരണയായി. തീരുമാനം ആർഎംപിയെ അറിയിച്ചു.

കെ.കെ രമയെ മത്സരിപ്പിക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആര്‍.എം.പിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാർഥി ആരെന്ന് നാളെ അറിയിക്കാമെന്ന് ആര്‍.എം.പി യു.ഡി.എഫിനെ അറിയിച്ചു.

TAGS :

Next Story