''എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല'' നേമത്തെ സ്ഥാനാര്‍ഥിത്വത്തില്‍ കെ. മുരളീധരന്‍
കെ മുരളീധരന്‍ നേമത്ത് മത്സരിക്കും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു

നേമത്തെ സ്ഥാനാര്‍ഥിത്വ വാര്‍ത്തകളില്‍ പ്രതികരണവുമായി കെ. മുരളീധരന്‍ എം.പി. എന്നോട് ആരും ചോദിച്ചിട്ടുമില്ല, ഞാന്‍ ആരോടും പറഞ്ഞിട്ടുമില്ല എന്നായിരുന്നു സ്ഥാനാര്‍ഥി സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുരളീധരന്‍റെ പ്രതികരണം.
അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. കാരണം, എം.പിമാര്‍ ആരും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നിലനില്‍ക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഒരു എം.പിമാരുമായും യാതൊരുവിധ ചര്‍ച്ചകളും ഇതിനെക്കുറിച്ച് സംഭവിച്ചിട്ടില്ല. കെ മുരളീധരന്‍ പ്രതികരിച്ചു.
കെ മുരളീധരന്‍ നേമത്ത് മത്സരിക്കും എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബിജെപിയുടെ സിറ്റിങ്ങ് സീറ്റായ നേമം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാന്‍ നീക്കം നടന്നത്. ഈ വാര്‍ത്തയെയാണ് ഇപ്പോള്‍ മുരളീധരന്‍ തന്നെ നിഷേധിച്ചിരിക്കുന്നത്.
Adjust Story Font
16

