ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും പോലെയല്ല, മുരളീധരന്‍ നട്ടെല്ലുള്ള നേതാവ്: കെ സുരേന്ദ്രന്‍
നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: കെ മുരളീധരന്‍ കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമത്ത് മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'കോണ്‍ഗ്രസിന് നേമത്ത് മത്സരിക്കാന്‍ ഒരു പ്രമുഖ നേതാവുമുണ്ടാകില്ല. അക്കാര്യം നിങ്ങള്‍ക്ക് യാതൊരു സംശയവും വേണ്ട. കെ മുരളീധരന്‍ പൊതുവെ ഒരു നട്ടെല്ലുള്ള നേതാവാണ്. ഉമ്മന്‍ചാണ്ടിയെയും കെ മുരളീധരനെയും പോലെയല്ല' - എന്നായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.
അതിനിടെ, നേമത്ത് മത്സരിക്കാന്‍ സന്നദ്ധനാണ് എന്ന് മുരളീധരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
' നേമത്ത് വിജയക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകകക്ഷിക്ക് സീറ്റ് നല്‍കിയത് കൊണ്ടാണ് കോണ്‍ഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ തിരുവനന്തപുരത്തേക്ക് പോകും' - അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

