Quantcast

ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ല: കടകംപള്ളി സുരേന്ദ്രന്‍

അമ്പലങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്ന് കടകംപള്ളി

MediaOne Logo

  • Updated:

    2021-03-18 01:57:54.0

Published:

18 March 2021 8:02 AM IST

ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ല: കടകംപള്ളി സുരേന്ദ്രന്‍
X

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചയാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമ്പലങ്ങള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും ഈ സര്‍ക്കാര്‍ നല്‍കിയ പിന്തുണ ജനങ്ങള്‍ക്കറിയാമെന്ന് കടകംപള്ളി മീഡിയവണിനോട് പറഞ്ഞു.

കോടികളുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. വികസനവും ജീവിതപ്രശ്നങ്ങളും മാത്രമായിരിക്കും തെരഞ്ഞെടുപ്പിലെ ചര്‍ച്ച. ബിജെപി നേതാവ് ബാലശങ്കറിന്റെ വെളിപ്പെടുത്തല്‍ ജനം വിശ്വസിക്കില്ല. സിപിഎമ്മിനെ ബിജെപിയുമായി കൂട്ടികെട്ടിയാല്‍ ജനം വിശ്വസിക്കില്ലെന്നാണ് കടകംപള്ളി പറഞ്ഞത്.

യുഡിഎഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനുള്ളിൽ ശബരിമല നിയമ നിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറയുകയുണ്ടായി. ആത്മാർഥത ഉണ്ടെങ്കിൽ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പിണറായി വിജയൻ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസും ആവശ്യപ്പെട്ടു. നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കുമുണ്ടെന്നും സുകുമാരന്‍ നായര്‍ പറയുകയുണ്ടായി.

TAGS :

Next Story