Quantcast

റൈഫിൾ ഷൂട്ടിങ്ങും അയോധന കലയും പഠിക്കുന്നു; പുതിയ ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ

പ്രവീൺ സത്തരുവാണ് ചിത്രത്തിന്‍റെ സംവിധായകൻ

MediaOne Logo

  • Published:

    19 March 2021 6:42 PM IST

റൈഫിൾ ഷൂട്ടിങ്ങും അയോധന കലയും പഠിക്കുന്നു; പുതിയ ചിത്രത്തിൽ റോ ഏജന്റായി കാജൽ അഗർവാൾ
X

നാഗാർജുന നായകനായ സിനിമയിൽ റോ ഏജന്റായി നടി കാജൽ അഗർവാൾ. അടിമുടി പുതിയ ലുക്കിലാണ് താരം സിനിമയിലെത്തുന്നത്. ഈ മാസം ഒടുവിൽ ചിത്രീകരണം ആരംഭിക്കും. പ്രവീൺ സത്തരുവാണ് സംവിധായകൻ.

ചിത്രത്തിനായി റൈഫിൾ ഷൂട്ടിങ്ങും മാർഷ്യൽ ആർട്‌സും പഠിക്കുകയാണ് ഇപ്പോൾ കാജലെന്ന് സിനിമാ വൃത്തങ്ങളെ ഉദ്ധരിച്ച് തെലുഗ്360 ഡോട് കോം റിപ്പോർട്ട് ചെയ്തു.

'ഒരു ദൗത്യത്തിൽ നാഗാർജുനയെ സഹായിക്കുന്നതാണ് കാജലിന്റെ റോൾ. മുൻ റോ ഏജന്റായാണ് നായകൻ വേഷമിടുന്നത്. മികച്ച സ്‌ക്രീൻ പ്രസൻസുള്ള നായികയെ ആയിരുന്നു ആവശ്യം. അതുകൊണ്ടാണ് കാജലിനെ തെരഞ്ഞെടുത്തത്' - പ്രവീൺ പറഞ്ഞു.

ശ്രീ വെങ്കിടേശ്വര സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. ഗോവയിലാണ് സിനിമയുടെ ചിത്രീകരണം.

TAGS :

Next Story