Quantcast

'മൂപ്പര് വിജയിക്കണം, നല്ല ഭരണമാണ്'; പിണറായി വീണ്ടും അധികാരത്തിലെത്തണമെന്ന് കമല്‍ ഹാസന്‍

മികച്ച ഭരണമാണ് പിണറായിയുടേതെന്നും അത് തുടരട്ടേയെന്നും കമല്‍ പറഞ്ഞു

MediaOne Logo

  • Published:

    24 Feb 2021 4:11 PM IST

മൂപ്പര് വിജയിക്കണം, നല്ല ഭരണമാണ്; പിണറായി വീണ്ടും അധികാരത്തിലെത്തണമെന്ന് കമല്‍ ഹാസന്‍
X

കേരളത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തണമെന്ന് മക്കൾ നീതി മയ്യം പ്രസിഡന്‍റും നടനുമായ കമല്‍ ഹാസന്‍. മികച്ച ഭരണമാണ് പിണറായിയുടേതെന്നും അത് തുടരട്ടേയെന്നും കമല്‍ പറഞ്ഞു. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ എന്തായാലും മത്സരിക്കുമെന്നും ഏത് മണ്ഡലമാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു. മൂന്നാം മുന്നണിയെ കൂട്ടിയായിരിക്കും മക്കൾ നീതി മയ്യത്തിന്‍റെ മുന്നണി സംവിധാനമെന്നും ദ്രാവിഡ പാര്‍ട്ടികള്‍ മുന്നണി ഘടനക്കകത്ത് വരില്ലെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ അഭിപ്രായം പങ്കുവെച്ചത്. ഏപ്രില്‍ മാസത്തിലായിരിക്കും തമിഴ്നാട് തെരഞ്ഞെടുപ്പ് നടക്കുക.

കമല്‍ഹാസന്‍റെ വാക്കുകള്‍:

പിണറായി വിജയന്‍ സര്‍ക്കാര്‍ വരണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മൂപ്പര് വിജയിക്കണം. നല്ല ഗവേര്‍ണന്‍സാണ്(ഭരണമാണ്) അദ്ദേഹത്തിന്‍റേത്. അത് തുടരട്ടേ. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കും. എവിടെയാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. സഖ്യകക്ഷികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമ്പോള്‍ പ്രഖ്യാപനമുണ്ടാകും. രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തെ കണ്ടത് സുഹൃത്തെന്ന നിലയിലാണ്.

TAGS :

Next Story