അതോടെ ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി; സ്വയം പ്രശംസിച്ച് കങ്കണ
അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു

ബോളിവുഡില്‍ ഹിറ്റായ തനു വെഡ്സ് മനുവിന്‍റെ പത്താം വാര്‍ഷികത്തില്‍ ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടി കങ്കണ റണൌട്ട്. തന്‍റെ അഭിനയ ജീവിതത്തില്‍ പങ്കുവച്ച മാറ്റങ്ങളെക്കുറിച്ചാണ് കങ്കണ ട്വീറ്റ് ചെയ്തത്. ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റാണങ്കിലും സ്വയം പ്രശംസിച്ചുകൊണ്ടുള്ള കങ്കണയുടെ വാക്കുകള്‍ ട്രോളുകള്‍ക്ക് ഇരയായിരിക്കുകയാണ്.

''അതുവരെ ഞാന്‍ പരുക്കന്‍ വേഷങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഈ സിനിമ എന്‍റെ കരിയറിനെ മാറ്റിമറിച്ചു. കോമഡിയുമായി മുഖ്യധാരാ സിനിമയിലേക്കുള്ള കടന്നുവരവ് അതായിരുന്നു. ക്യൂന്‍, ഡേറ്റോ1 എന്നിവ എന്‍റെ കോമിക് ടൈമിംഗിനെ ശക്തിപ്പെടുത്തി. അതോടെ ഇതിഹാസ താരം ശ്രീദേവിക്ക് ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നടിയായി ഞാന്‍ മാറി'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
ये à¤à¥€ पà¥�ें- എന്നേക്കാള്‍ കഴിവുറ്റ നടി ഈ ലോകത്ത് ഇല്ല, ഉണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കും: കങ്കണ റണാവത്ത്
2011ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രമാണ് തനു വെഡ്സ് മനു. കങ്കണയും മാധവനും നായികാനായകന്‍മാരായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ആനന്ദ് എല്‍.റോയ് ആയിരുന്നു സംവിധാനം. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ തനു വെഡ്സ് മനു റിട്ടേണ്സ് 2015ലും തിയറ്ററുകളിലെത്തിയിരുന്നു.
I was stuck in edgy/neurotic roles, this film changed the trajectory of my career, was my entry in to mainstream that too with comedy, with Queen and Datto I strengthened my comic timing and became the only actress after legendary SriDevi ji to do comedy #10yearsoftanuwedsmanu https://t.co/WMXgPdi781
— Kangana Ranaut (@KanganaTeam) February 25, 2021
Adjust Story Font
16

