കരീന കപൂറിന് കുഞ്ഞ് പിറന്നു
2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.

ബോളിവുഡ് നടി കരീന കപൂറിന് ആണ്‍ കുഞ്ഞ് പിറന്നു. ഇന്ന് രാവിലെ 8 30യോടെയാണ് കുഞ്ഞിന്‍റെ ജനനം. ഇന്നലെ വൈകീട്ട് 5.30 ഓടെ ബോംബെയിലെ ബ്രിഡ്ജ് കാന്‍ഡി ആശുപത്രിയില്‍ കരീനയെ പ്രവേശിപ്പിച്ചിരുന്നു. കരീന-സൈഫ് അലിഖാന്‍ കുടുംബത്തിലെ രണ്ടാമത്തെ ആണ്‍കുഞ്ഞാണ് ഇന്ന് പിറന്നത്. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കരീനക്കും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും കുഞ്ഞ് ജനിക്കുന്ന വിവരം ഇരുവരും ചേര്‍ന്ന് പുറത്തുവിട്ടത്. പുതിയ അതിഥി വരുന്നതിന് മുമ്പ് തന്നെ കരീനയും സെയ്ഫും പുതിയ വീട്ടിലേക്ക് മാറിയിരുന്നു. ലൈബ്രറിയും വിശാലമായ ടെറസും സ്വിമ്മിംഗ് പൂളും കുട്ടികള്‍ക്കുള്ള നഴ്‌സറിയും എല്ലാം പുതിയ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഗര്‍ഭകാലത്തും കരീന പ്രൊഫഷണല്‍ അഭിനയത്തില്‍ സജീവമായിരുന്നു. ആമീര്‍ ഖാന്‍റെ ലാല്‍ സിംഗ് ഛദ്ദ സിനിമയില്‍ അഭിനയിക്കാന്‍ ഡല്‍ഹി വരെ പോയിരുന്നു. ലോക് ഡൌണ്‍ കാലത്ത് നിരവധി പരസ്യ ചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്.
Adjust Story Font
16

