'കാറൽ മാർക്സ് ഭക്തനായിരുന്നു' തരംഗമായി ചിത്രത്തിലെ ആദ്യ ഗാനം
ധീരജ് ഡെന്നി, ഗോപിക നായര്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്

ധീരജ് ഡെന്നി, ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിർ മജീദ്, വിബിൻ വേലായുധൻ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന "കാറല്‍ മാര്‍ക്സ് ഭക്തനായിരുന്നു" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ജ്യോതിഷ് ടി കാശി എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പ സംഗീതം പകര്‍ന്ന " മധുരാധരി നിന്‍ " എന്ന ഗാനമാണ് പുറത്തിറക്കിയത്.
കെ കെ ഫിലിംസിന്‍റെ ബാനറില്‍ കെ.പി തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, വിനോദ് കോവൂര്‍ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു. മഹേഷ് മാധവനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Next Story
Adjust Story Font
16

