യു.ഡി.എഫില്‍ സീറ്റ് വിഭജനം ഏകദേശ ധാരണയായെന്ന് കെ.സി വേണുഗോപാല്‍
ഘടകകക്ഷികളുമായി ഏകദേശം ചർച്ച പൂർത്തിയായി. ഇനി ഫോണിലൂടെയുള്ള ചർച്ചകൾ മാത്രമാണ് വേണ്ടത്.

കോണ്‍ഗ്രസില്‍ സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ ഏകദേശ ധാരണയയെന്ന് കെ.സി വേണുഗോപാല്‍. ''ഘടകകക്ഷികളുമായി ഏകദേശം ചർച്ച പൂർത്തിയായി. ഇനി ഫോണിലൂടെയുള്ള ചർച്ചകൾ മാത്രമാണ് വേണ്ടത്. 10ാം തിയ്യതിയോടെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഉണ്ടാകും.
വിജയ സാധ്യത നോക്കിയുള്ള പ്രഖ്യാപനമാകും ഉണ്ടാകുക. ചെറിയ പ്രശ്നങ്ങളുണ്ട്. ആ തർക്കം പരിഹരിക്കും. സ്ക്രീനിങ് കമ്മറ്റി അന്തിമ തീരുമാനമെടുക്കും. ബി.ജെ.പിയെ നേരിടുകയാണ് അന്തിമ ലക്ഷ്യം''. എം.പിമാരുടെയും കെ.പി.സി.സി പ്രസിഡന്‍റിന്‍റെയും കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Next Story
Adjust Story Font
16

