ദേവികുളത്ത് എഐഎഡിഎംകെയെ ഒപ്പം കൂട്ടാൻ എൻഡിഎ
ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയെ മത്സസരിപ്പിച്ചാൽ കൂടുതൽ വോട്ട് നേടാമെന്നാണ് കണക്കുകൂട്ടൽ .

ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയെ ഒപ്പം കൂട്ടാൻ എൻഡിഎ. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ കൂടുതൽ വോട്ട് നേടാമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എ.ഐ.എ.ഡി.എം.കെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബിജെപി 9,592 വോട്ടുകൾ നേടിയപ്പോൾ എ.ഐ.എ.ഡി.എം.കെ 11,613 വോട്ട് നേടി. തമിഴ് വംശജർ ഏറെയുള്ള മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെക്കുള്ള സ്വാധീനം മനസിലാക്കിയാണ് പാർട്ടിയുമായി കൈകോർക്കാൻ ബിജെപി ഒരുങ്ങുന്നത്. നിലവിൽ തമിഴ്നാട്ടിൽ മുന്നണിയോട് ചേർന്ന് നിൽക്കുന്ന എ.ഐ.എ.ഡി.എം.കെയെ ദേവികുളത്തും ഒപ്പം കൂട്ടുന്നതോടെ മണ്ഡലത്തിലെ വോട്ട് ഷെയറിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നത്. തമിഴ് പാർട്ടിക്ക് സീറ്റ് നൽകുന്നതിൽ ബിജെപി ജില്ലാ ഘടകം പച്ചകൊടി കാണിച്ച് കഴിഞ്ഞു.
എന്നാൽ എൻഡിഎയുമായി സഹകരിക്കുന്ന കാര്യത്തിൽ എ.ഐ.എ.ഡി.എം.കെ നേതൃത്വം നിലപട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുടെ സാന്നിധ്യം മൂന്ന് മുന്നണികളുടെയും വോട്ട് ചോരാൻ കാരണമായിരുന്നു. ഇത്തവണ പുതിയ കൂട്ട് കെട്ടുണ്ടായാൽ അത് ആരെയാണ് കൂടുതൽ ബാധിക്കുകയെന്ന് കണ്ട് തന്നെ അറിയണം.
Watch Video:
Adjust Story Font
16

