കുറ്റ്യാടി ഒഴിവാക്കി കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
സിപിഎം അണികളുടെ വന്‍ പ്രതിഷേധത്തിന് വേദിയായ കുറ്റ്യാടി ഒഴികെ ബാക്കിയുള്ള പന്ത്രണ്ട് ഇടത്തേയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലയില്‍ ജോസ് കെ മാണി തന്നെ ജനവിധി തേടും.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം അണികളുടെ വന്‍ പ്രതിഷേധത്തിന് വേദിയായ കുറ്റ്യാടി ഒഴികെ ബാക്കിയുള്ള പന്ത്രണ്ട് ഇടത്തേയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ അഭിമാന തട്ടകമായ പാലായില്‍ ജോസ് കെ മാണി തന്നെ ജനവിധി തേടും.
ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ കാഞ്ഞിരപ്പള്ളിയില്‍ ഡോ, എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ.ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യാന്‍ കളത്തുങ്കല്‍, തൊടുപുഴയില്‍ പ്രൊഫ, കെ.എ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ അഡ്വ പ്രമോദ് നാരായണന്‍, പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബ്, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍. കുറ്റ്യാടി സീറ്റില്‍ സിപിഐഎം നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥി പട്ടിക
കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സ്ത്രീകളടക്കം നിരവധി പേര്‍ തെരുവിലിറങ്ങി. കുറ്റ്യാടിയുടെ പല ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണിനിരക്കുകയായിരുന്നു. പാര്‍ട്ടി കൊടിയുമേന്തിയായിരുന്നു പ്രതിഷേധം.
Adjust Story Font
16

