കേരള കോൺഗ്രസ് സ്കറിയ തോമസിലെ ഒരു വിഭാഗം പാർട്ടി വിട്ടു
എല്‍.ഡി.എഫ് വിടില്ലെന്നും ജോസ് കെ മാണി വിഭാഗത്തിൽ ലയിച്ച് പ്രവർത്തിക്കുമെന്നും പാർട്ടി വിട്ടവർ പറഞ്ഞു.

കേരള കോൺഗ്രസ് സ്കറിയ തോമസിലെ ഒരു വിഭാഗം പാർട്ടി വിട്ടു. പാർട്ടി വിട്ടവർ ജോസ് കെ മാണി വിഭാഗത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും. സ്കറിയാ തോമസ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ലയനം അനിവാര്യമാണെന്നും പാർട്ടി വിട്ടവർ പറഞ്ഞു.
സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ഐസക്ക് പ്ലാപ്പള്ളില്‍, സംസ്ഥാന ട്രഷറര്‍ ടി.ഒ.എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് രാജിവെച്ച് ജോസ്.കെ.മാണി വിഭാഗത്തിലെത്തുന്നത്. സ്കറിയ തോമസിന്റെ നേതൃത്വത്തിൽ എതിർപ്പ് അറിയിച്ചാണ് തീരുമാനം. എന്നാൽ എല്‍.ഡി.എഫ് വിടില്ലെന്നും ജോസ് കെ മാണി വിഭാഗത്തിൽ ലയിച്ച് പ്രവർത്തിക്കുമെന്നും പാർട്ടി വിട്ടവർ പറഞ്ഞു. സ്കറിയാ തോമസ് വിഭാഗത്തിന്റെ നിയമാവലിയെ നോക്കുകുത്തിയാക്കിയാണ് പാർട്ടിയുടെ പ്രവർത്തനം.
മാതൃ സംഘടനയായ കേരള കോൺഗ്രസ് എമ്മിലേക്ക് മടങ്ങി പോകാൻ തീരുമാനിച്ചതിന് പിന്നിൽ കേരള കോൺഗ്രസുകളുടെ ലയനമാണെന്നും ഇവർ പറയുന്നു .തിരുന്നക്കര മൈതാനിയിൽ പൊതു പരിപാടി സംഘടിപ്പിച്ച് പാർട്ടി വിട്ടവർ കേരള കോൺഗ്രസ് എമ്മിൽ ചേരും.
Adjust Story Font
16

