Quantcast

തകര്‍ന്ന കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷന്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തകര്‍ന്ന കൂരകളിലേക്ക് എങ്ങനെ മടങ്ങുമെന്നതാണ് കല്ലുത്താന്‍ കടവ് കോളനിക്കാര്‍ നേരിടുന്ന പ്രശ്നം.

MediaOne Logo

Web Desk

  • Published:

    21 Aug 2018 8:51 AM IST

തകര്‍ന്ന കൂര കണ്ട് കണ്ണുനിറഞ്ഞ് ലോഹിതാക്ഷന്‍
X

മഴ കുറഞ്ഞതോടെ വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും മടങ്ങാനാവാത്ത അവസ്ഥയിലാണ് കോഴിക്കോട് കല്ലുത്താന്‍ കടവ് കോളനിക്കാര്‍.. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തകര്‍ന്ന കൂരകളിലേക്ക് എങ്ങനെ മടങ്ങുമെന്നതാണ് കോളനിക്കാര്‍ നേരിടുന്ന പ്രശ്നം. സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം പരന്നൊഴുകി വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ് കോളനി.

ദിവസങ്ങള്‍ നീണ്ട ദുരിതാശ്വാസ ക്യാമ്പിലെ ജീവിതത്തിനു ശേഷം കല്ലുത്താന്‍ കടവ് കോളനിയിലെ സ്വന്തം കൂരയിലേക്ക് എത്തിയതായിരുന്നു ഓട്ടോ ഡ്രൈവറായ ലോഹിതാക്ഷന്‍. പക്ഷേ കണ്ടത് കരളലിയിക്കും കാഴ്ചകള്‍. മൂന്നു മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന വീട് തകര്‍ന്നടിഞ്ഞിരിക്കുന്നു.

ഇത് തന്നെയാണ് 89 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ മിക്കവരുടേയും അവസ്ഥ. ആകെയുള്ള ശുചിമുറികളില്‍ രണ്ടെണ്ണമാണ് ഉപയോഗിക്കാനാവുന്നത്. സെപ്റ്റിക് ടാങ്ക് മാലിന്യം നിറഞ്ഞൊഴുകുന്നു. കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ മാലിന്യം നീക്കാനായി പാടുപെടുന്നുണ്ട്. പക്ഷേ ചെറിയ ഒരു കാറ്റടിച്ചാല്‍ പോലും തകര്‍ന്നു പോകുന്ന ഈ കൂരകളില്‍ കുട്ടികളടക്കമുള്ളവര്‍ എങ്ങനെ അന്തിയുറങ്ങുമെന്നാണ് ഇവരുടെ ചോദ്യം.

TAGS :

Next Story