Quantcast

കറ നല്ലതാണ്... സേവനം ആഘോഷമാക്കുന്നവര്‍ക്ക് - വീഡിയോ

പ്രളയം ബാക്കിവച്ച ആലുവയിലെ ചെളി അടിഞ്ഞുകൂടിയ വീടുകള്‍ വൃത്തിയാക്കാന്‍ വന്നവരാണ് ഇവര്‍. 

MediaOne Logo

Web Desk

  • Published:

    24 Aug 2018 9:35 AM GMT

കറ നല്ലതാണ്... സേവനം ആഘോഷമാക്കുന്നവര്‍ക്ക് - വീഡിയോ
X

ഒരു ഡിറ്റര്‍ജന്‍റിന്‍റെ പരസ്യത്തില്‍ പറയുന്നത് പോലെ 'കറ നല്ലതാണ്' ഇവര്‍ക്ക്. ഈ ഇവര്‍ ആരാണന്നല്ലേ ? സേവനം ആഘോഷമാക്കുന്ന ഒരു സംഘം ചെറുപ്പക്കാര്‍. പ്രളയം ബാക്കിവച്ച ആലുവയിലെ ചെളി അടിഞ്ഞുകൂടിയ വീടുകള്‍ വൃത്തിയാക്കാന്‍ വന്നവരാണ് ഇവര്‍. കരുവാരക്കുണ്ട് സോളിഡാരിറ്റി ടീം. ചെളി നിറഞ്ഞ ഒരു വീട് വൃത്തിയാക്കുന്നതിനൊപ്പം ഈ സംഘത്തിലെ ചിലര്‍ ഒരു വീഡിയോയും തയാറാക്കി. സേവനത്തിനൊപ്പം ദൌത്യത്തിനിടെയിലെ കുസൃതികള്‍ കൂടി നിറഞ്ഞപ്പോള്‍ ഈ വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സ്വീകാര്യതയും ലഭിച്ചു തുടങ്ങി. വീഡിയോ കാണാം.

സേവനം ആഘോഷമാക്കുന്നവർ <3 കരുവാരക്കുണ്ട് സോളിഡാരിറ്റി ടീം ആലുവയിൽ എജ്ജാതി വീഡിയോ

Posted by Amjad Ali E M on Friday, August 24, 2018
TAGS :

Next Story